Header ads

CLOSE

'ഗലസി' വീഡിയോ ആല്‍ബം പ്രകാശനം ഇന്ന്

'ഗലസി' വീഡിയോ ആല്‍ബം പ്രകാശനം ഇന്ന്

പാലക്കാട്:ഗോത്ര ജനതയുടെ ജീവിതവും സാംസ്‌കാരികത്തനിമയും കാര്‍ഷിക പൈതൃകവും ഗോത്ര സംഗീതവും അട്ടപ്പാടിയുടെ പ്രകൃതി രമണീയതയും സമന്വയിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ എഴുതി, ആടിപ്പാടി അഭിനയിച്ച 'ഗലസി' വീഡിയോ ആല്‍ബം പ്രദര്‍ശനസജ്ജമായി. പട്ടിമാളം എ പി ജെ അബ്ദുള്‍ കലാം  റസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പ്രാചീന ഗോത്ര ഊരായ 'ഗലസി'യുടെ  പേരില്‍ ആവിഷ്‌കരിച്ച സംഗീത ആല്‍ബത്തിന്റെ സ്രഷ്ടാക്കള്‍.  ആല്‍ബത്തിന്റെ പ്രകാശനം  പാലക്കാട് ജില്ലാ കളക്ടര്‍ 
ഡോ. എസ്.ചിത്ര ഇന്ന് (ചൊവ്വ) ഫേസ് 
ബുക്ക് പേജില്‍  നിര്‍വ്വഹിക്കും. പകല്‍ 2 മണിക്ക് ജില്ലാകളക്ടറുടെ ചേമ്പറില്‍ നടക്കുന്ന  പ്രത്യേക ചടങ്ങില്‍ എ പിജെ അബ്ദുള്‍  കലാം ട്രൈബല്‍ സ്്കൂള്‍ മാനേജര്‍ ഉമാ പ്രേമന്‍, പ്രിന്‍സിപ്പല്‍ പി.ജി. ജയിംസ്, ട്രോമാകെയര്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് ഉണ്ണി വരദം, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ അമിതാബായ്, അദ്ധ്യാപികമാരായ ഇന്ദു, ശിഖിന എന്നിവരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads