Header ads

CLOSE

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി; ഇനി അപേക്ഷയുമായി എത്തരുതെന്ന് സുപ്രീം കോടതി

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി;  ഇനി അപേക്ഷയുമായി എത്തരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ.മിശ്രയുടെ കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജൂലായ്  31ന് മിശ്രയുടെ സര്‍വീസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒക്ടോബര്‍ 15 വരെ മിശ്രയെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നവംബര്‍ 18 വരെയായിരുന്നു മിശ്രയുടെ കാലാവധി. ഇനി കാലാവധി നീട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കരുതെന്ന് ജസ്റ്റീസ് ബി.ആര്‍.ഗവായ് അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു.
കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജൂലായ് 31ന് മിശ്ര സ്ഥാനമൊഴിയണമെന്ന് കോടതി ഉത്തരവിട്ടത്. ഭീകരര്‍ക്ക് പണം നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും നിരീക്ഷിക്കുന്ന രാജ്യാന്തര സംവിധാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകനം നടക്കുന്നുവെന്നതും അടുത്ത ഡയറക്ടര്‍ക്ക് ചുമതല കൈമാറാനുള്ള സമയവും പരിഗണിച്ചാണ് 20 ദിവസംകൂടി തുടരാന്‍ അനുവദിച്ചത്.
1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ മിശ്രയെ 2018 നവംബറിലാണ് 2 വര്‍ഷത്തേയ്ക്ക് ഇ.ഡി ഡയറക്ടറായി നിയമിച്ചത്. 2020 ല്‍ മിശ്ര വിരമിക്കുന്നതിന് മുമ്പ് കാലാവധി 3 വര്‍ഷമാക്കി ഉത്തരവ് പരിഷ്‌കരിച്ചു. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads