ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി നിര്‍ദേശങ്ങളും നടപടിക്രമങ്ങളും തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സെല്ലിനെ ചുമതലപ്പെടുത്തി. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് വഴിയൊരുക്കാന്‍ സി.പി.എം. രാഷ്ട്രീയതീരുമാനമെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നടപടി. ഈ വര്‍ഷംതന്നെ സ്വകാര്യ സര്‍വകലാശാലാ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും.
ഫീസ്, സംവരണം തുടങ്ങിയ വ്യവസ്ഥകള്‍ വ്യക്തമാക്കി ചട്ടങ്ങളും മാര്‍ഗരേഖകളും ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ സെല്‍ തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസത്തില്‍ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുമ്പോള്‍ സാമൂഹികനീതി ഉറപ്പാക്കാനും നടപടിയുണ്ടാവും.
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരത്തിനായുള്ള ശ്യാം ബി. മേനോന്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ചാണ് സ്വകാര്യ സര്‍വകലാശാല അനുവദിക്കാനുള്ള തീരുമാനം. കല്പിത സര്‍വകലാശാലാപദവിക്കായി ചില കോളേജുകള്‍ നേരത്തേ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സമിതിയെ നിയോഗിച്ചു. സ്വകാര്യ സര്‍വകലാശാലകളാണ് അനുയോജ്യമെന്നായിരുന്നു ശ്യാം ബി.മേനോന്‍ കമ്മീഷന്റെയും അഭിപ്രായം. കല്പിത സര്‍വകലാശാല പൂര്‍ണമായും യു.ജി.സി. നിയന്ത്രണത്തിലായതിനാല്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് അതിനെ അനുകൂലിച്ചില്ല.തുടര്‍ന്ന്, സംസ്ഥാനസര്‍ക്കാരിന് നിയന്ത്രണമില്ലാത്ത കല്പിത സര്‍വകലാശാലകള്‍ക്കുപകരം സ്വകാര്യ സര്‍വകലാശാല അനുവദിക്കുന്നതാണ് ഉചിതമെന്ന് സി.പി.എം. സംസ്ഥാനനേതൃത്വവും നിലപാടെടുത്തു.
കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളും വരുന്നു
സ്വതന്ത്രസ്വഭാവമുള്ള കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകള്‍ സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശവും ഉന്നത വിദ്യാഭ്യാസപരിഷ്‌കരണ സെല്‍ തയ്യാറാക്കും. അഫിലിയേഷന്‍ സംവിധാനത്തില്‍നിന്നുമാറി, അക്കാദമികവും ഭരണപരവുമായ കാര്യങ്ങളില്‍ സ്വതന്ത്രസ്വഭാവത്തോടെ, സര്‍വകലാശാലയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവയാണ് കോണ്‍സ്റ്റിറ്റിയുവന്റ് കോളേജ്. ആദ്യഘട്ടത്തില്‍ 20 സര്‍ക്കാര്‍ കോളേജുകളെ ഇങ്ങനെ ഉയര്‍ത്താനാണ് ശുപാര്‍ശ. ഇതിനായി നിലവിലെസര്‍വകലാശാലാനിയമങ്ങള്‍ ഭേദഗതിചെയ്യും.
ഉന്നതവിദ്യാഭ്യാസത്തിനായി മറ്റുസംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ പോകുന്നത് തടയാന്‍ പ്രമുഖ സ്വകാര്യസര്‍വകലാശാലകള്‍ക്ക് ഇവിടെ അവസരമൊരുക്കുകയാണ് ലക്ഷ്യം. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ സ്വകാര്യ സര്‍വകലാശാലകളുണ്ട്. രാജ്യത്താകെ 450 സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter