Header ads

CLOSE

കെ.എന്‍. പ്രശാന്തിന്റെ 'പൊന'ത്തിന് നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം

കെ.എന്‍. പ്രശാന്തിന്റെ 'പൊന'ത്തിന്  നൂറനാട് ഹനീഫ് നോവല്‍ പുരസ്‌കാരം

കൊല്ലം : ഇക്കൊല്ലത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്‌കാരം കെ.എന്‍. പ്രശാന്തിന്റെ 'പൊനം' എന്ന നോവലിന്. 25,052 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എം.ജി.കെ. നായര്‍, ചവറ കെ.എസ്. പിള്ള എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. 
കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ സ്വദേശിയായ കെ.എന്‍. പ്രശാന്ത് സഹകരണ വകുപ്പില്‍ ആഡിറ്ററാണ്.  കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതം പറയുന്ന നോവലാണ് പൊനം. 
നൂറനാട് ഹനീഫിന്റെ 17-ാം ചരമ വാര്‍ഷികദിനമായ ആഗസ്റ്റ് 5 ന് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍ പുരസ്‌കാരദാനം നിര്‍വ്വഹിക്കും.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads