തിരുവനന്തപുരം:ചലച്ചിത്രസംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'കെ ജി ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു' എന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ അനുശോചനം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും പറഞ്ഞ സുധാകരന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ ആഘോഷം. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മുമ്പ് കായികമന്ത്രിയായിരിക്കെ മുഹമ്മദാലിയെക്കുറിച്ചുള്ള ചോദ്യത്തിന് ആളുമാറി അനുശോചിച്ചതുമായി ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശദീകരണവുമായി രംഗത്തെത്തി്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരു ജോര്‍ജ്ജ് ഇന്ന് മരിച്ചുവെന്നും കെ സുധാകരനുമായി ആത്മബന്ധമുണ്ടായിരുന്ന ആ ജോര്‍ജിന്റെ മരണത്തെപ്പറ്റിയാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതെന്ന് കരുതിയാണ് കെ പി സി സി അദ്ധ്യക്ഷന്‍ അങ്ങനെ പ്രതികരിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം.പിന്നീട് സുധാകരന്‍ കെ ജി ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കി.