Header ads

CLOSE

ഒരു മതവിശ്വാസത്തിനും എതിരല്ല; വിശ്വാസികള്‍ തനിക്കൊപ്പമെന്നും എ.എന്‍.ഷംസീര്‍ നിയമസഭാസമ്മേളനം 7 മുതല്‍ 24 വരെ

ഒരു മതവിശ്വാസത്തിനും എതിരല്ല;   വിശ്വാസികള്‍ തനിക്കൊപ്പമെന്നും എ.എന്‍.ഷംസീര്‍ നിയമസഭാസമ്മേളനം 7 മുതല്‍ 24 വരെ

തിരുവനന്തപുരം:ശാസ്ത്രവും മതവും സംബന്ധിച്ച തന്റെ വാക്കുകള്‍ വിശ്വാസികളെ വേദനിപ്പിക്കാന്‍ പറഞ്ഞതല്ലെന്നും അങ്ങനെ വേദനിപ്പിക്കുന്ന ആളല്ല താനെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ഈ പരാമര്‍ശം ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താനല്ല. ഞാന്‍ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയില്‍ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോള്‍ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആളെന്നനിലയില്‍ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോള്‍ എങ്ങനെയാണ് മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നതെന്നും സ്പീക്കര്‍ ചോദിച്ചു.
സ്പീക്കറായി തന്നെ കെട്ടിയിറക്കിയതല്ലെന്നും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളായ തന്റ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഷംസീര്‍ പറഞ്ഞു. സംഘപരിവാര്‍ പലതും പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ വെറുപ്പിന്റെ പ്രചാരണം രാജ്യത്ത് നടത്തുകയാണ്. കേരളത്തിലും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. അത് കേരളത്തിലുള്ളവരും വിശ്വാസികളും തള്ളിക്കളയും. വിശ്വാസികള്‍ തനിക്കൊപ്പമാണ്. തനിക്കെതിരെ ആര്‍ക്കും പ്രതിഷേധിക്കാം. എന്‍എസ്എസ് പ്രസിഡന്റിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തില്‍ വിശ്വാസികള്‍ വീഴരുത്. അത്തരം ശ്രമം നടത്തുന്നത് സംഘപരിവാറാണ്. എന്‍എസ്എസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഷംസീര്‍ പറഞ്ഞു. ഓഗസ്റ്റ് 7 മുതല്‍ 24 വരെ നിയമസഭാ സമ്മേളനം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads