Header ads

CLOSE

നടന്‍ വിനോദ് തോമസ് കാറിനുള്ളില്‍ മരിച്ച നിലയില്‍

നടന്‍ വിനോദ് തോമസ്  കാറിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: സിനിമ-സീരിയല്‍ താരം മീനടം കുറിയന്നൂര്‍ വിനോദ് തോമസി(47)നെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.
കാറില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിനടുത്തെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പാമ്പാടി പൊലിസ് സ്ഥത്തെത്തി ഡോറിന്റെ ചില്ല് തകര്‍ത്ത് പുറത്തെടുത്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു.
അവിവാഹിതനാണ് വിനോദ്. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയല്‍സ് തുടങ്ങി നിരവധി ചിത്രങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകരണം വ്യക്തമാകുകയുള്ളുവെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എം. അനില്‍കുമാര്‍ പറഞ്ഞു.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads