Header ads

CLOSE

മഴക്കെടുതി: വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു

മഴക്കെടുതി: വകുപ്പ്  മേധാവികളുടെ യോഗം വിളിച്ചു

പുനലൂര്‍:കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്തമായ മഴമൂലം പുനലൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് പി എസ്. സുപാല്‍ എം എല്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വകുപ്പ് മേധാവികളുടെയും  യോഗം വിളിച്ചു. 
വീട്, കക്കൂസ്, കിണര്‍  എന്നിവയ്ക്ക് നാശം സംഭവിച്ചവര്‍ക്ക് ആര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് സഹായകരമായ റിപ്പോര്‍ട്ടുകള്‍ ന്ല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൃഷി നാശം സംഭവിച്ച കര്‍ഷകരെ കൃഷി ഓഫീസര്‍മാര്‍ നേരില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍  നിര്‍ദ്ദേശിച്ചു. വെള്ളകെട്ടുകള്‍ രൂപപ്പെട്ട പ്രദേശങ്ങളില്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത്  ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ട് സന്ദര്‍ശനം നടത്തി  സ്വാഭാവിക നീര്‍ച്ചാലുകള്‍  ഉള്‍പ്പടെ മണ്ണിട്ട് നികത്തിയിട്ടുണ്ടെങ്കില്‍ അത്  നീക്കം ചെയ്ത് സ്വഭാവികത നിലനിര്‍ത്താന്‍ ആര്‍ ഡി ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. താലൂക്ക് എമര്‍ജന്‍സി സര്‍വ്വീസ് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തിലെ അമ്പതേക്കറിലെ പാലത്തിനടിയിലെ എക്കല്‍ നീക്കം ചെയ്യാന്‍ വനം വകുപ്പ് പഞ്ചായത്തിന് അനുമതി നല്‍കാനും നിര്‍ദ്ദേശിച്ചു.
പുനലൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍, സുജാത, പഞ്ചായത്ത് പ്രസിഡന്റ്മാരായ, സജീവ്, അജിത്, ലൈലാ ബീവി,ആര്‍ഡിഒ, വിവിധ വില്ലേജ് ഓഫീസര്‍മാര്‍, ഫയര്‍ ഫോഴ്‌സ്, പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads