കൊച്ചി: മയക്കുമരുന്നെന്ന മാരകവിപത്തില്‍നിന്ന് യുവജനതയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ 'ANTI DRUGS' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധകാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്റെ ആദ്യഘട്ടമായി അഖിലേന്ത്യാഷോര്‍ട്ട്ഫിലിം,(മലയാളം)ഡോക്യുമെന്ററി(Multi Language)മത്സരം സംഘടിപ്പിക്കുന്നു. മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനുമെതിരായ സന്ദേശമുള്‍ക്കൊള്ളുന്ന, 5 മുതല്‍ 20 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളവയായിരിക്കണം ഷോര്‍ട്ട്ഫിലിമും ഡോക്യുമെന്ററിയും. 2023 ജൂലായ് 26 വരെ ലഭിക്കുന്ന എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവ സംഘടനയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനലില്‍ സംപ്രേഷണം ചെയ്യും. തുടര്‍ന്ന് പ്രേക്ഷകരുടെ വോട്ടിംഗിന്റെയും വിദഗ്ദ്ധസമിതിയുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തും. ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനത്തെത്തുന്ന സൃഷ്ടികള്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91 9744967017, +91 7902207000