Header ads

CLOSE

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് 6 സ്വര്‍ണ്ണം, 8 വെള്ളി, 11 വെങ്കലം; ഇന്നത്തെ സ്വര്‍ണ്ണം 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍

ഏഷ്യന്‍ ഗെയിംസ്:  ഇന്ത്യയ്ക്ക് 6 സ്വര്‍ണ്ണം, 8 വെള്ളി, 11 വെങ്കലം; ഇന്നത്തെ സ്വര്‍ണ്ണം  10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍

10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീം
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ സ്വര്‍ണ്ണം നേടി. ചൈനയെ പിന്തള്ളിയാണ് ഇന്ത്യആറാം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. അര്‍ജുന്‍ ചീമ, സരബ്‌ജോത് സിങ്, ശിവ് നര്‍വ എന്നിവരടങ്ങിയ സംഘം ഒരു പോയിന്റ് വ്യത്യാസത്തിലാണ് ചൈനയെ മറികടന്നത്. വനിതകളുടെ 60 കിലോ വുഷുവില്‍ ഇന്ത്യന്‍ താരം റോഷിബിന ദേവി വെള്ളി മെഡല്‍ നേടി.
ഫൈനലില്‍ ചൈനയുടെ വു സിയാവെയോടാണ് റോഷിബിന തോറ്റത്. അശ്വാഭ്യാസം ഡ്രസേജ് ഫൈനലില്‍ ഇന്ത്യയുടെ അനുഷ് അഗര്‍വല വെങ്കലം നേടി. ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 25 ആയി ഉയര്‍ന്നു. ആറ് സ്വര്‍ണം, എട്ട് വെള്ളി, 11 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍നില.ഇന്ന്
ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സാകേത് മൈനെനി-രാംകുമാര്‍ രാമനാഥന്‍ സഖ്യം ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ മെഡല്‍ ഉറപ്പാക്കിയത്. കൊറിയയുടെ സൂന്‍വൂ വോന്‍ - സിയോങ്ചാന്‍ ഹോങ് സഖ്യത്തെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ഫൈനല്‍ പ്രവേശനം.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads