ന്യൂഡല്‍ഹി:യു.എ.ഇ സ്വദേശിയില്‍ നിന്ന് 2,79,500 ദിര്‍ഹം (63 ലക്ഷം രൂപ) തട്ടിയെടുത്ത മലയാളിക്കെതിരെ സി.ബി.ഐ. കേസെടുത്തു. കൊല്ലം സ്വദേശി മേതി എല്‍സ ജോസഫിനെതിരയാണ് യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി സി.ബി.ഐ കേസെടുത്തത്.ബിസിനസ് ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. തട്ടിയ പണം കൊല്ലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് കേസ്.
യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിദേശകാര്യമന്ത്രാലയം നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. കുറ്റകൃത്യത്തില്‍ ഒരാള്‍ക്കുകൂടി പങ്കുണ്ടെന്ന് സി.ബി.ഐ വക്താവ് അറിയിച്ചു.