Header ads

CLOSE

ബിപോര്‍ജോയ്' അതിതീവ്രചുഴലിക്കാറ്റായി: കേരളത്തില്‍ 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട

ബിപോര്‍ജോയ്' അതിതീവ്രചുഴലിക്കാറ്റായി: കേരളത്തില്‍ 48 മണിക്കൂറിനുള്ളില്‍  കാലവര്‍ഷം എത്തും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ രൂപംകൊണ്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അതിതീവ്രമായെന്നും കാലാവസ്ഥാവകുപ്പ്. ഇപ്പോള്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത മൂന്ന് ദിവസം കൂടുതല്‍ വേഗതയില്‍ വടക്കുദിശയില്‍ മുന്നോട്ടു പോകുമെന്നാണ് വിലയിരുത്തല്‍.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ജൂണ്‍ ഒമ്പത് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads