മുംബൈ: അഗ്‌നിവീര്‍ പരിശീലനത്തിന് മുംബൈയിലെത്തിയ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ സ്വദേശിനി അപര്‍ണ വി.നായരെ(20)യാണ് മുംബൈയിലെ ഹോസ്റ്റല്‍മുറിയില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടത്. നാവികസേനയിലെ പരിശീലനത്തിനായി രണ്ടാഴ്ച മുമ്പ് അപര്‍ണ മുംബൈയിലെത്തിയെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ വഴക്കിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ആണ്‍സുഹൃത്ത് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ മലാട് വെസ്റ്റിലെ ഐ.എന്‍.എസ്. അംലയിലെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മല്‍വാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഗ്‌നിവീര്‍ പരിശീലനത്തിനെത്തിയ യുവതിയുടെ മരണത്തില്‍ നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടു.