Header ads

CLOSE

ഇന്ത്യ തോറ്റു; ഓസ്‌ട്രേലിയയ്ക്ക് ലോകടെസ്റ്റ് കിരീടം

ഇന്ത്യ തോറ്റു; ഓസ്‌ട്രേലിയയ്ക്ക് ലോകടെസ്റ്റ് കിരീടം

ലണ്ടന്‍:ഓസ്‌ട്രേലിയയ്ക്ക് ലോകടെസ്റ്റ് കിരീടം. ഫൈനലില്‍ 209 റണ്‍സിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗസില്‍ 234 റണ്‍സെടുത്ത് പുറത്തായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. 2021 ഫൈനലില്‍ ന്യൂസീലന്‍ഡ് എട്ടു വിക്കറ്റിന് ഇന്ത്യയെ തോല്‍പിച്ചിരുന്നു.
ഈ ജയത്തോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും ലോകകിരീടം സ്വന്തമാക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി (163) നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിവസം കളി തുടങ്ങിയ ഇന്ത്യ 70 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും നഷ്ടപ്പെടുത്തി. അവസാന ദിനം കളി തുടങ്ങിയതിന് പിന്നാലെ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് കാച്ചെടുത്ത് കോലിയെ പുറത്താക്കി. 78 പന്തുകള്‍ നേരിട്ട കോലി 49 റണ്‍സെടുത്തു. കോലിയുടെ ഷോട്ട് സെക്കന്‍ഡ് സ്‌ലിപ്പില്‍ നിന്ന സ്മിത്ത് ഡൈവിംഗ് കാച്ചിലൂടെയാണ് പിടിച്ചെടുത്തത്.
ഇതേ ഓവറിലെ അഞ്ചാം പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായത് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമായി. നേരിട്ട രണ്ടാം പന്തില്‍ ജഡേജയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി കാച്ചെടുത്തു പുറത്താക്കി. പിന്നീട് അജിന്‍ക്യ രഹാനെയിലായി ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ അര്‍ധ സെഞ്ച്വറിക്ക് മുമ്പേ രഹാനെയും മടങ്ങി. 108 പന്തുകളില്‍നിന്ന് 46 റണ്‍സെടുത്ത രഹാനെയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കീപ്പര്‍ അലക്‌സ് കാരി കാച്ചെടുത്തു മടക്കി. ഷാര്‍ദൂല്‍ ഠാക്കൂറിനെ (പൂജ്യം) നേഥന്‍ ലയണും ഉമേഷ് യാദവിനെ (12 പന്തില്‍ ഒന്ന്) മിച്ചല്‍ സ്റ്റാര്‍ക്കും പുറത്താക്കി. വാലറ്റം പ്രതിരോധിക്കാതെ കീഴടങ്ങിയതോടെ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയ്ക്കു തോല്‍വി.
സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 469, രണ്ടാം ഇന്നിംഗ്‌സ് 8ന് 270 ഡിക്ലയേര്‍ഡ്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 296, രണ്ടാം ഇന്നിംഗ്‌സ് 234. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads