Header ads

CLOSE

7 വയസ്സുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊന്നശേഷം സഹോദരിയെ പീഡിപ്പിച്ചയാള്‍ക്ക് വധശിക്ഷ

7 വയസ്സുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു  കൊന്നശേഷം സഹോദരിയെ  പീഡിപ്പിച്ചയാള്‍ക്ക് വധശിക്ഷ

തൊടുപുഴ: ഇടുക്കി ആനച്ചാല്‍ ആമക്കണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം  സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭര്‍ത്താവായ അന്‍പതുകാരനാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷ വിധിച്ചത്. നാല് കേസുകളിലായി 104 വര്‍ഷം തടവും കോടതി വിധിച്ചു. അതിര്‍ത്തിത്തര്‍ക്കവും കുടുംബ വഴക്കുമാണ് ആക്രമണത്തിന് കാരണം. പ്രതിയുടെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കാന്‍ കാരണം ഭാര്യയുടെ സഹോദരിയും അമ്മയുമാണെന്ന വിശ്വാസമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്.
2021 ഒക്ടോബര്‍ 3ന് പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം. ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി. തുടര്‍ന്ന് ഏഴുവയസ്സുകാരനായ ചെറുമകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അവിടെനിന്നിറങ്ങി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പതിനഞ്ചുകാരിയായ മകളെ പീഡിപ്പിക്കുകയായിരുന്നു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads