Header ads

CLOSE

74 വ്യാജ വായ്പാ ആപ്പുകള്‍ ഗൂഗിള്‍ നീക്കി

74 വ്യാജ വായ്പാ ആപ്പുകള്‍  ഗൂഗിള്‍ നീക്കി

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തുന്ന  74 വ്യാജ വായ്പാ ആപ്പുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് മാത്രം നീക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നീക്കിയ ആപ്പുകളുടെ എണ്ണം 134 ആണ്. ഇതില്‍ 12 ആപ്പുകള്‍ക്ക് ഒരു ലക്ഷത്തിലേറെയും 14 ആപ്പുകള്‍ക്ക് അരലക്ഷത്തിലേറെയും  ഡൗണ്‍ലോഡുകളുണ്ടായിരുന്നു. ഇനിയും 50 വ്യാജ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
ജൂലായ്‌യ്ക്കു ശേഷം നീക്കിയ ആപ്പുകളുടെ എണ്ണം ഇതോടെ 369 ആയി. ഇതില്‍ 266 എണ്ണം ഗൂഗിള്‍ പ്ലേ സ്റ്റോറിലേതും 103 എണ്ണം ആപ്പിള്‍ ആപ് സ്റ്റോറിലേതുമാണ്. 
വ്യാജ ആപ്പുകളും വെബ്‌സൈറ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കേരള പൊലീസ് വെള്ളിയാഴ്ച ഗൂഗിളിനും മറ്റും കത്തു നല്‍കിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാത്രി തന്നെ ആപ്പുകളിലേറെയും അപ്രത്യക്ഷമായി. ആപ്പുകള്‍ നീക്കം ചെയ്താലും ഇവ പുതിയ രൂപത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്നത് വെല്ലുവിളിയാണ്.
ഇതിനിടെ, അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന 72 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നോട്ടിസ് നല്‍കി. 
സൈബര്‍ ഡോമിന്റെ കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആപ്പുകളുടെ നിരീക്ഷണവും ആരംഭിച്ചു. ഗൂഗിള്‍ പ്ലേസ്റ്റോറോ ആപ് സ്റ്റോറോ വഴിയല്ല ഭൂരിഭാഗം അനധികൃത ലോണ്‍ ആപ്പുകളും പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇന്തൊനീഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള ചില വെബ്‌സൈറ്റ് വഴിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 72 വെബ്‌സൈറ്റുകളുടെ പട്ടിക തയാറാക്കി ഇവയുടെ പ്രവര്‍ത്തനം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നോട്ടിസ് നല്‍കിയിരിക്കുന്നത്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads