Header ads

CLOSE

റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം; നടപ്പാക്കുന്നത് യു ഡി എഫ് കാലത്തെ കരാര്‍

റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം;  നടപ്പാക്കുന്നത് യു ഡി എഫ് കാലത്തെ കരാര്‍

തിരുവനന്തപുരം: കഴിഞ്ഞ മേയില്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ യു ഡി എഫ് ഭരണകാലത്തെ വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ദീര്‍ഘകാല കരാറിലൂടെ ജാബുവ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ കെഎസ്ഇബിയുമായി 4.26രൂപയ്ക്ക് വൈദ്യുതി നല്‍കാമെന്ന കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ചില സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മീഷന്‍  ഈ കരാര്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി പുതുതായി വിവിധ ടെണ്ടറുകള്‍ വിളിച്ചെങ്കിലും യൂണിറ്റിന് 7.30 രൂപയ്ക്ക് മുകളിലാണ് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. കരാറുകള്‍ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്നാണ് 
കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കരാറുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആലോചിച്ചതും ഇന്ന് മന്ത്രിസഭ തീരുമാനമെടുത്തതും.

 

 

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads