ന്യൂഡല്‍ഹി:പ്രശസ്ത നടി വഹീദാ റഹ്മാന് ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍കെ പുരസ്കാരം. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഗൈഡ്, സാഹിബ് ബീബി ഓര് ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും ലഭിച്ചു.
തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്മാന് ജനിച്ചത്. അഞ്ച് പതിറ്റാണ്ടായി ഇന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായ വഹീദാ റഹ്മാന് 90ലധികം ചിത്രങ്ങില്‍ അഭിനയിച്ചു. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം.
പ്യാസ, കാഗസ് കെ ഫൂല്, ചൗധ്വി കാ ചാന്ദ്, സാഹിബ് ബിബി ഗുലാം തുടങ്ങിയവയായിരുന്നു ശ്രദ്ധേയ ചിത്രങ്ങള്‍.