Header ads

CLOSE

കെ ഫോണ്‍: ശിവശങ്കറിന്റെ നിര്‍ദ്ദേശം നടപ്പാക്കിയ സര്‍ക്കാരിന് 36 കോടി രൂപ നഷ്ടമെന്ന് സിഎജി

കെ ഫോണ്‍: ശിവശങ്കറിന്റെ നിര്‍ദ്ദേശം നടപ്പാക്കിയ സര്‍ക്കാരിന്  36 കോടി രൂപ നഷ്ടമെന്ന് സിഎജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം കെ ഫോണ്‍ പദ്ധതി നടത്തിപ്പുകാരായ കെഎസ്‌ഐടിഐഎല്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് പലിശരഹിത മൊബിലൈസേഷന്‍ ഫണ്ട് നല്‍കിയതിലൂടെ സര്‍ക്കാരിന് 36 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി. 1531 കോടിരൂപയ്ക്കാണ് കെ ഫോണ്‍ സേവനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ ബെല്ലിന് നല്‍കിയത്. കരാര്‍ തുകയില്‍, സാധനങ്ങള്‍ വാങ്ങാനുള്ള ചിലവിന്റെ 10 ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ്. അഡ്വാന്‍സ് തുക പലിശ ഒഴിവാക്കി ബെല്ലിന് കൈമാറണമെന്ന് കെഎസ്‌ഐടിഎലിന് ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കി.
ബെല്ലിന് അഡ്വാന്‍സായി തുക കൈമാറുമ്പോള്‍ ചട്ടപ്രകാരമുള്ള പലിശ നിരക്കിനെക്കുറിച്ച് പറയുന്നില്ലെന്നും എസ്ബിഐ നിരക്കിന്റെ 3% അധികമായി ഈടാക്കണമെന്നും കെഎസ്ഇബി പ്രതിനിധി 2018ല്‍ നിര്‍ദ്ദേശിച്ചു. ആദ്യഘട്ടത്തിലെ ബില്ലില്‍ത്തന്നെ ഇത് തിരിച്ചുപിടിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാല്‍, കിഫ്ബിയില്‍ നിന്ന് പണം അഡ്വാന്‍സായി കൈമാറുമെന്നും പലിശയുടെ കാര്യം അവര്‍ പറഞ്ഞിട്ടില്ലെന്നും ഐടി സെക്രട്ടറി അറിയിച്ചതിനെത്തുടര്‍ന്ന് 2019 മാര്‍ച്ച് 9ന് ബെല്ലുമായി സേവന കരാറില്‍ ഒപ്പിട്ടു.
2019 മേയ് 2ന് അഡ്വാന്‍സായി ബെല്‍ 109 കോടിരൂപ ആവശ്യപ്പെട്ടു. ഓഗസ്റ്റിലും ഓക്ടോബറിലുമായി തുക കൈമാറി. ബെല്ലുമായി ഉണ്ടാക്കിയ കരാറില്‍ സര്‍ക്കാരിന് കിട്ടേണ്ട പലിശയെക്കുറിച്ചോ പലിശത്തുക ഈടാക്കുന്നതിനെക്കുറിച്ചോ പ്രതിപാദിച്ചിരുന്നില്ല. ഇതു സ്റ്റോര്‍ പര്‍ച്ചേസ് മാന്വലിന്റെയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് സിഎജി ചൂണ്ടിക്കാട്ടി. മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ കൂടി ഉള്‍പ്പെട്ടതാണെന്നും പലിശ ഒഴിവാക്കി നല്‍കണമെങ്കില്‍ ആരാണോ കരാര്‍ കൊടുത്തത് അവരുടെ ബോര്‍ഡ് യോഗത്തിന്റെ അനുമതി വേണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കെ ഫോണ്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുതി ഇതിനായി വാങ്ങിയില്ല. കൃത്യമായ പലിശ ലഭിക്കാതെ വന്നതോടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായി.പരിശോധനയ്ക്കായി കൂടുതല്‍ രേഖകള്‍ നല്‍കാന്‍ സിഎജി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads