Header ads

CLOSE

ഡോ. എസ്.കെ.വസന്തന് എഴുത്തച്ഛന്‍ പുരസ്‌കാരം

ഡോ. എസ്.കെ.വസന്തന് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: ഇക്കൊല്ലത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഭാഷാ ഗവേഷകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്.കെ.വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. നിരൂപകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍, നോവലിസ്റ്റ്, കഥാകാരന്‍, ബഹുഭാഷാപണ്ഡിതന്‍, ഭാഷാചരിത്രകാരന്‍, അദ്ധ്യാപകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എസ്.കെ.വസന്തന്‍ അന്‍പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
35 വര്‍ഷത്തോളം കാലടി ശ്രീശങ്കര കോളജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും അധ്യാപകനായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍, കേരള സാഹിത്യ അക്കാദമി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 'കേരള സാംസ്‌കാരികചരിത്ര നിഘണ്ടു' എന്ന പുസ്തകത്തിന് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2013ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനും അര്‍ഹനായി.
1935 നവംബര്‍ 17ന് ഇടപ്പള്ളിയിലാണ് ജനനം. അച്ഛന്‍ ഇടപ്പള്ളി കരുണാകര മേനോന്‍. അമ്മ: സരസ്വതിയമ്മ. കേരള സര്‍വകലാശാലയില്‍നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും മലയാളത്തില്‍ പിഎച്ച്ഡിയും നേടി. ഒ.എന്‍.വി കുറുപ്പ്, ഡോ. എം. ലീലാവതി, പ്രഫ. എം.കെ. സാനു എന്നിവരുടെ ശിഷ്യനായിരുന്നു. 
കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി തയാറാക്കിയ 'കേരള സംസ്‌കാര ചരിത്ര നിഘണ്ടു' സാഹിത്യ ചരിത്രത്തിലെ വേറിട്ട സംഭാവനകളില്‍ ഒന്നാണ്. ബീഥോവന്റെ ജീവിതകഥയെ ആസ്പദമാക്കി റൊമെയിന്‍ റോളണ്ട് രചിച്ച 'ജീന്‍ ക്രിസ്റ്റോഫ്' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം, അപ്പന്‍തമ്പുരാന്‍- ഒരു പഠനം, പടിഞ്ഞാറന്‍ കാവ്യമീംമാസ മലയാളികള്‍ക്ക്, നാലപ്പാട്ട്, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ചരിത്രം, നമ്മള്‍ നടന്ന വഴികള്‍, കാവ്യാനുശീലനം, പ്രാസവാദം, ചെറുശേരി പ്രണാമം, പഴയ തേന്‍, അരക്കില്ലം (നോവല്‍), എന്റെ ഗ്രാമം എന്റെ ജനത (നോവല്‍) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads