Header ads

CLOSE

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍: വിജയം 37719 വോട്ടിന്റെ മൃഗീയഭൂരിപക്ഷത്തില്‍; സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍: വിജയം 37719 വോട്ടിന്റെ  മൃഗീയഭൂരിപക്ഷത്തില്‍; സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി 53 വര്‍ഷം തുടര്‍ച്ചയായി നിലനിര്‍ത്തിയ പുതുപ്പള്ളി മണ്ഡലം 37719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മകന്‍ ചാണ്ടി ഉമ്മന്‍ സ്വന്തമാക്കി. സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെയാണ് ചാണ്ടി ഉമ്മന്‍ പരാജയപ്പെടുത്തിയത്. ഇതോടെ പരാജയത്തില്‍ ഹാട്രിക് നേടിയ ജെയ്ക്ക് സി. തോമസ് പുതുപ്പള്ളിയില്‍ പിതാവിനോടും മകനോടും തോറ്റ സ്ഥാനാര്‍ത്ഥിയെന്ന ചരിത്രവും കുറിച്ചു. ചാണ്ടി ഉമ്മന്‍ 80144 വോട്ടും ജെയ്ക്ക് സി. തോമസ് 42425 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 6558 വോട്ടും നേടി.ആം ആദ്മി പാര്‍ട്ടി 829 വോട്ടു നേടി. ഇത്തവണ എല്‍ഡിഎഫിന് 11,903 വോട്ട് കുറഞ്ഞു.
9044 എന്ന ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ 37719 ആയി ഉയര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടും ലഭിച്ചിരുന്നു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ആധിപത്യം നേടാന്‍ ചാണ്ടി ഉമ്മന് കഴിഞ്ഞു.ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇനി നിയമസഭ സമ്മേളിക്കുന്ന തിങ്കളാഴ്ച നടത്തും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads