ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് മാറ്റി 'ഭാരത്' എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗികമായി തീരുമാനിച്ചതായി സൂചന. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റി പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജി20 ഉച്ചകോടിയല്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരെ സെപ്റ്റംബര്‍ 9ന് നടക്കുന്ന അത്താഴവിരുന്നിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ കത്തില്‍ 'ഇന്ത്യന്‍ രാഷ്ട്രപതി' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്'എന്ന പേരില്‍ വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയ ജി20 ബുക്ക്ലെറ്റിലും 'ഭാരത്' ഉപയോഗിച്ചിട്ടുണ്ട്.
ഒരു ഔദ്യോഗിക പരിപാടിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പേരുമാറ്റം. 'ഭാരത്' എന്ന പേര് ഭരണഘടനയിലും ഉണ്ടെന്നാണ് ഇതേക്കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ വിശദീകരണം. 'ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും' എന്നാണ് ആര്‍ട്ടിക്കിള്‍ 1ല്‍ പറയുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ മുന്നണി, കഴിഞ്ഞ ജൂലായില്‍ 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചതിന് ശേഷമാണ് ആര്‍എസ് എസ്-ബിജെപി നേതാക്കള്‍ ഇന്ത്യയുടെ പേരുമാറ്റത്തെക്കുറിച്ച് ആലോചിച്ചി തുടങ്ങിയത്.
അടുത്തിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ത്യയുടെ സ്ഥാനത്ത് 'റിപ്പബ്ലിക് ഓഫ് ഭാരത്' എന്നാക്കി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പിട്ടിരുന്നു.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തും ആവശ്യപ്പെട്ടിരുന്നു. 'ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിര്‍ത്തി 'ഭാരത്' ഉപയോഗിക്കാന്‍ തുടങ്ങണം. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ് ഇന്ത്യ എന്ന പദം ഉപയോഗിച്ചത്. ഇപ്പോള്‍ അത് ശീലമായി. ഇനിയെങ്കിലും നമ്മള്‍ ഇത് ഉപയോഗിക്കുന്നത് നിര്‍ത്തണം. ലോകത്ത് എവിടെ പോയാലും ഭാരത് എന്ന രാജ്യത്തിന്റെ പേര് ഭാരത് ആയി തന്നെ നിലനില്‍ക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് പറയണം.' എന്നാണ് ആര്‍എസ്എസ് മേധാവിയുടെ നിര്‍ദ്ദേശം.
ഇന്ത്യയുടെ പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ജയറാം രമേശാണ് ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി ആദ്യമെത്തിയത്. ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളില്‍ 'ഭാരതം, ഇന്ത്യയായിരുന്ന, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും' എന്ന് വായിക്കാമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ കുറിച്ചു. 'യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ്' പോലും ഇപ്പോള്‍ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.പിന്നാലെ പേര് മാറ്റനീക്കത്തിനെതിരെ മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനെതിരെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ രംഗത്തെത്തി. ഭാരത് ജോഡോ യാത്ര എന്ന പേരില്‍ രാഷ്ട്രീയ തീര്‍ത്ഥയാത്ര നടത്തുന്നവര്‍ എന്തിനാണ് ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം ചേദിച്ചു.
ഇതിനിടെ രാജ്യത്തിന്റെ 'ഇന്ത്യ' എന്ന പേര് 'ഭാരത്'എന്നാക്കി മാറ്റുമെന്ന റിപ്പോര്‍ട്ട് ദേശീയ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter