Header ads

CLOSE

മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വധശിക്ഷ: നടപടി ചാരപ്രവര്‍ത്തനം ആരോപിച്ച്

മലയാളി ഉള്‍പ്പെടെ  എട്ട് ഇന്ത്യക്കാര്‍ക്ക്  ഖത്തറില്‍ വധശിക്ഷ:  നടപടി ചാരപ്രവര്‍ത്തനം ആരോപിച്ച്

ഞെട്ടിപ്പിക്കുന്നുവെന്നും 
ഖത്തറുമായി സംസാരിക്കുമെന്നും ഇന്ത്യ
ന്യൂഡല്‍ഹി:ചാരപ്രവര്‍ത്തനം ആരോപിച്ച്  തടവിലാക്കിയ ഒരു മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യേഗസ്ഥര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചു. മലയാളിയായ സെയ്ലര്‍ രാഗേഷ്, ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വെര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തീവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 8 പേരും ഖത്തര്‍ നാവികസേനയെ പരിശീലിപ്പിക്കുന്ന ദഹ്റ ഗ്‌ളോബല്‍ ടെക്നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് അര്‍ദ്ധരാത്രിയിലാണ് ഖത്തര്‍ സുരക്ഷാസേന ഒരു മലയാളിയടക്കം ഈ എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 3ന് ഇന്ത്യയുടെ കോണ്‍സല്‍ അധികൃതരുടെ സന്ദര്‍ശനത്തിനുശേഷമാണ് 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്. ദോഹയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുന്‍ പരിചയമുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ സൗഹൃദസംഭാഷണമാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നുമാണ് വിവരം. പാകിസ്ഥാന്‍ നല്‍കിയ തെറ്റായ വിവരങ്ങളാണ് പ്രശ്‌നമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പറഞ്ഞ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായും ഖത്തറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads