Header ads

CLOSE

ഡോ.ബിജു ലക്ഷ്മണന്‍ അന്തരിച്ചു

ഡോ.ബിജു ലക്ഷ്മണന്‍ അന്തരിച്ചു

അഞ്ചല്‍:കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.ബിജു ലക്ഷ്മണന്‍(55)കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പകല്‍ 1.45നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ എംജി സര്‍വ്വകലാശാലയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയോടെ  ആയൂര്‍ വയക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായിരുന്നു. കേരള സര്‍ക്കാരിന്റെ പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:ദീപകുമാരി. മക്കള്‍:ആദിത്യ ബി ലക്ഷ്മണ്‍, ആദ്യ ബി ലക്ഷ്മണ്‍. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads