അഞ്ചല്‍: നിര്‍മ്മാണം പൂര്‍ത്തിയാക്കി നാളുകള്‍ക്ക് മുമ്പേ യാത്രയ്ക്കായി തുറന്നുകൊടുത്ത അഞ്ചല്‍ ബൈപാസിന്റെ ഔദ്യോഗിക ഉദ്ഘാടനം 21 ന് നടത്തും. 21ന് വൈകിട്ട് 7ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ബൈപാസ് ഉദ്ഘാടനം ചെയ്യും. പി. എസ് സുപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ആയൂര്‍ അഞ്ചല്‍ റോഡിലെ കുരിശുമുക്കില്‍ നിന്നാരംഭിച്ച് അഞ്ചല്‍ പുനലൂര്‍ റോഡിലെ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഭാഗം വരെയാണ് ബൈപാസ്.