Header ads

CLOSE

പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരന് ഇ.ഡി. നോട്ടീസ്; ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

പുരാവസ്തു തട്ടിപ്പ് കേസ്:  കെ. സുധാകരന് ഇ.ഡി. നോട്ടീസ്;  ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് ഇ ഡി(എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ്. ഈയാഴ്ച ചോദ്യംചെയ്യലിന് കൊച്ചിയിലെ ഓഫീസില്‍ ഹാജാരാകാനാണ് നിര്‍ദേശം.
ഐ.ജി. ലക്ഷ്മണയ്ക്കും മുന്‍ ഡി.ഐ.ജി. സുരേന്ദ്രനും ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം. സുധാകരന് ഇ ഡി നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
ഇ.ഡിയുടേത് വേട്ടയാടല്‍ തന്നെയാണെന്നതില്‍ സംശയമില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇ.ഡിയും സി.ബി.ഐയും ആദായനികുതി വകുപ്പും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ആയുധ ഡിപ്പാര്‍ട്ട്മെന്റുകളായി മാറിയിരിക്കുകയാണ്. ചോദ്യംചെയ്യലിന് വിളിച്ചോട്ടെ, നിയമത്തിനെയൊന്നും തങ്ങള്‍ ഭയപ്പെടുന്നില്ല. രാഹുല്‍ഗാന്ധിയെ അഞ്ചുദിവസം ചോദ്യംചെയ്തില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: monson mavunkal case financial fraud fake antiques enforcement directorate ed to quiz k sudhakaran

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads