തിരുവനന്തപുരം: സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പും വെബ്‌സൈറ്റും വരുന്നു. 'എന്റെ ഷോ' എന്നാണ് പേര്. പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.എഫ്.ഡി.സിയുടെ 16 തിയേറ്ററുകളില്‍ 'എന്റെ ഷോ'വഴിയുള്ള ടിക്കറ്റ് വിതരണം വൈകാതെ ആരംഭിക്കും. ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉള്‍പ്പെടുത്തി എന്റെ ഷോ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.