Header ads

CLOSE

ഇസ്രയേലി യുവതിയെ കഴുത്തറത്തു കൊന്ന മലയാളി ഭര്‍ത്താവ് സ്വയം കുത്തി മരിക്കാന്‍ ശ്രമിച്ചു

ഇസ്രയേലി യുവതിയെ കഴുത്തറത്തു  കൊന്ന മലയാളി ഭര്‍ത്താവ്  സ്വയം കുത്തി മരിക്കാന്‍ ശ്രമിച്ചു

കൊല്ലം: ഇസ്രയേലുകാരിയായ യുവതിയെ കഴുത്തറുത്തു കൊന്നശേഷം മലയാളിയായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്രയേല്‍ സ്വദേശിനി രാധ എന്നു വിളിക്കുന്ന സത്‌വ (36) ആണ് മരിച്ചത്്. ഇവരുടെ ഭര്‍ത്താവ് കൃഷ്ണചന്ദ്രന്‍ (ചന്ദ്രശേഖരന്‍ നായര്‍– 75) ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇന്നലെ വൈകിട്ട് 3.30ന് മുഖത്തല ഡീസന്റ് ജംഗ്ഷനില്‍ കോടാലിമുക്കിന് സമീപം തിരുവാതിര എന്ന വാടകവീട്ടിലായിരുന്നു സംഭവം.ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും കുറച്ചുനാളുകളായി ജീവനൊടുക്കാന്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നതായും ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം സത്‌വ ആദ്യം സ്വയം കുത്തിയെന്നും മരിക്കാത്തതിനാല്‍ തന്നോട് ആവശ്യപ്പെട്ട പ്രകാരം കഴുത്തറുത്തതാണെന്നും തുടര്‍ന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും കൃഷ്ണചന്ദ്രന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
രവികുമാറും ഭാര്യ ബിന്ദുവുമാണ് തിരുവാതിരയെന്ന ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നത്. ബിന്ദുവിന്റെ പിതൃസഹോദരനാണ് കൃഷ്ണചന്ദ്രന്‍. രവികുമാറും ബിന്ദുവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. 16 വര്‍ഷമായി കൃഷ്ണചന്ദ്രനും സത്‌വയും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഋഷികേശില്‍ യോഗ അദ്ധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യ ആയിരുന്നു ഇവര്‍. പിന്നീട് വിവാഹം കഴിച്ച ഇരുവരും ഒരു വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads