Header ads

CLOSE

ബ്രിജ്ഭൂഷണെതിരായ ലൈംഗികപരാതി: ഗുസ്തിതാരങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമം വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രകായികമന്

ബ്രിജ്ഭൂഷണെതിരായ ലൈംഗികപരാതി: ഗുസ്തിതാരങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമം വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രകായികമന്

ന്യൂഡല്‍ഹി: ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗിക പീഡനപരാതിയില്‍ നിന്ന് ഗുസ്തിതാരങ്ങളെ പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. ഗുസ്തിതാരങ്ങളുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രകായികമന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഗുസ്തി താരങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍  തയാറാണെന്നായിരുന്ന മന്ത്രിയുടെ ട്വീറ്റ്. കഴിഞ്ഞ ശനിയാഴ്ച ഗുസ്തിതാരങ്ങളും ആഭ്യന്തരമന്ത്രി അമിത്ഷായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 
ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്,സംഗീത ഫോഗട്ട്, സത്യവ്രത് കാഡിയന്‍ എന്നിവരുമായാണ് അമിത് ഷാ ഒരു മണിക്കൂറിലേറെ ചര്‍ച്ച നടത്തിയത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ താരങ്ങളോടു പറഞ്ഞെന്നാണ് വിവരം. 
തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ ജോലിയില്‍ പ്രവേശിച്ചു. സാക്ഷി മാലിക്ക് കഴിഞ്ഞ മാസം 30നും ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും 31നും ആണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇതിന് പിന്നാലെ ആഭ്യന്തരമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഗുസ്തിതാരങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറിയതിനാലാണ് ജോലിയില്‍ തിരികെ പ്രവേശിച്ചതെതെന്ന തരത്തില്‍ വ്യാപകമായ പ്രചാരണമുണ്ടായി. പ്രായപൂര്‍ത്തിയാകാത്ത കായികതാരം പരാതിയില്‍നിന്ന് പിന്മാറിയെന്നും മൊഴി മാറ്റിയെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ അമിത്ഷായുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയരുതെന്ന് കേന്ദ്രസര്‍ക്കാര്‍ തങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നതായി ഗുസ്തിതാരം ബജ് റംഗ് പുനിയ വെളിപ്പെടുത്തിയിരുന്നു. ഗുസ്തിതാരങ്ങള്‍ അമിത്ഷായുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന ആരോപണം തള്ളിയ പുനിയ, ബ്രിജ്ഭൂഷണെതിരെ നടപടിയെടുക്കുമെന്ന വാക്കാലുള്ള ഉറപ്പില്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി. അക്രമരഹിതമായി എങ്ങനെ സമരം മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന് പരിശോധിക്കുകയാണെന്ന നിലപാടിലാണ് താരങ്ങള്‍ ഇപ്പോള്‍. ഹരിയാനയില്‍ ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ മഹാപഞ്ചായത്ത് നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഈ മാസം 9 വരെയാണ് പരാതിക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. ഇതിനകം പരാതിക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കായികമന്ത്രിയുടെ ട്വീറ്റെന്ന ആക്ഷേപം ശക്തമാണ്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads