പുനലൂര്‍: നിയോജകമണ്ഡലത്തിലെ പനച്ചിവിള തടിക്കാട് റോഡ് ആധുനികരീതിയില്‍ നവീകരിക്കുന്നതിന് ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി എസ് സുപാല്‍ എം എല്‍ എ അറിയിച്ചു. ഈ വര്‍ഷത്തെ നബാഡിന്റെ മരാമത്ത് പണികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനും ഏഴ് വര്‍ഷത്തെ പരിപാലനത്തിനും തുക അനുവദിച്ചത്. ഉടന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പി എസ് സുപാല്‍ അറിയിച്ചു.