കൊച്ചി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍(എച്ച്ആര്‍പിഎം)ദേശീയ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് ഉദ്ഘാടനം നാളെ(ജൂണ്‍ 4 ഞായര്‍)വൈകിട്ട് 4ന് സുപ്രീംകോടതി മുന്‍ ജഡ്ജിയും കര്‍ണ്ണാടക ലോകായുക്ത മുന്‍ ചെയര്‍മാനുമായ എന്‍.സന്തോഷ് ഹെഗ്‌ഡെ നിര്‍വ്വഹിക്കും. കത്രിക്കടവില്‍ നടക്കുന്ന ചടങ്ങില്‍ സംഘടന ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അദ്ധ്യക്ഷനാകും. ആന്ധ്രാപ്രദേശ്, കൃഷ്ണ ജില്ലാ മുന്‍ കളക്ടര്‍ ലക്ഷ്മികാന്തം മുഖ്യപ്രഭാഷണം നടത്തും.റിട്ട.ജില്ലാജഡ്ജി ലംബോധരന്‍ വയലാര്‍ മുഖ്യാതിഥിയാകും.