Header ads

CLOSE

മോന്‍സന്റെ പുരാവസ്തു തട്ടിപ്പ്: ഐജി ലക്ഷ്മണ്‍ മുഖ്യ ആസൂത്രകനെന്ന് ക്രൈം ബ്രാഞ്ച്

മോന്‍സന്റെ പുരാവസ്തു തട്ടിപ്പ്:  ഐജി ലക്ഷ്മണ്‍ മുഖ്യ  ആസൂത്രകനെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ ഐ ജി ലക്ഷ്മണ്‍ എന്ന് ക്രൈം ബ്രാഞ്ച്. ഐ ജിക്കെതിരെ ഗൂഢാലോചനക്കുറ്റം കൂടി ചുമത്തിയെന്ന്, ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ അനുബന്ധമായി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തില്‍ സുപ്രധാന തെളിവുകള്‍ കിട്ടിയെന്ന് വ്യക്തമാക്കുന്ന ക്രൈം ബ്രാഞ്ച്, ഐ ജി അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നു. അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് സംശയമുണ്ട്. ഐ ജി യുടെ ആയുര്‍വേദ ചികിത്സയിലും മെഡിക്കല്‍ രേഖയിലും സംശയങ്ങളുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുര്‍വേദ ആശുപത്രി ഉണ്ടായിരിക്കെ, ഐജി ചികിത്സ തേടി വെള്ളായണിയിലെ  ഡിസ്പെന്‍സറിയിലാണ് പോയത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads