കൊച്ചി:ലാന്‍ഡ് ഫോണ്‍ കാലത്തെ മനുഷ്യബന്ധങ്ങളുടെ മൂല്യവും വര്‍ത്തമാനകാലത്ത് മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന മൂല്യച്യുതിയും ഒരാളുടെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളിലൂടെ പറയുന്ന വേറിട്ട ആഖ്യാന ശൈലിയുമായി 'ഇന്നലെകളില്‍ മഞ്ഞുപെയ്യുമ്പോള്‍' എന്ന ഷോര്‍ട്ട് ഫിലിം എസ്സാര്‍ ഫിലിംസിന്റെ യുട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. ഇടക്കാട് സിദ്ധാര്‍ത്ഥനാണ് ഷോര്‍ട്ട് രചനയും സംവിധാനം നിര്‍വഹിച്ചത്. ബിജു നെട്ടെറ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാരിഷ് ഛായഗ്രഹണവും ശ്രീജിത്ത് കൃഷ്ണ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ബോധി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. ബിജു നെട്ടെറയ്‌ക്കൊപ്പം സീതാ ലക്ഷ്മി, പാര്‍വതിഉണ്ണി, സാരംഗി കോമളന്‍, ദേവനന്ദന തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.