Header ads

CLOSE

കണ്ണൂര്‍ ഐ ടി പാര്‍ക്കിന് ഭരണാനുമതി; പിണറായി വിദ്യാഭ്യാസ സമുച്ചയത്തിന്റെ എസ്റ്റിമേറ്റ് പുതുക്കി

കണ്ണൂര്‍ ഐ ടി   പാര്‍ക്കിന് ഭരണാനുമതി;  പിണറായി വിദ്യാഭ്യാസ സമുച്ചയത്തിന്റെ  എസ്റ്റിമേറ്റ് പുതുക്കി

തിരുവനന്തപുരം:സംസ്ഥാനബജറ്റില്‍ പ്രഖ്യാപിച്ച കണ്ണൂര്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ ഭരണാനുമതി. കിന്‍ഫ്ര ഏറ്റെടുക്കുന്ന 5,000 ഏക്കറില്‍ നിന്ന് ഭൂമി കണ്ടെത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ നിയമിക്കും.
പിണറായി വില്ലേജില്‍ കിഫ്ബി ധനസഹായത്തോടെ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയ നിര്‍മ്മാണപദ്ധതിക്കായി 285 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനും ഭരണാനുമതി നല്‍കി. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ പ്ലാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് 64 പ്രോജക്ട് സ്റ്റാഫുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ എന്‍.എസ്.ജി. കമാന്‍ഡോ കണ്ണൂര്‍ അഴീക്കോട് സ്വദേശി പി.വി. മനേഷിന് ഭവന നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി പതിച്ച് നല്‍കാനും തീരുമാനമായി. പുഴാതി വില്ലേജിലെ പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള അഞ്ചുസെന്റ് ഭൂമിയാണ് സര്‍ക്കാര്‍ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സൗജന്യമായി പതിച്ച് നല്‍കുന്നത്.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads