ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി നിര്‍ണ്ണയിക്കുന്ന വിഷയത്തില്‍ കേന്ദ്രം കേരള സര്‍ക്കാരുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാല് മണിക്ക് കേരളധനമന്ത്രിയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയുമായാണ് ചര്‍ച്ച നടത്തുക. കടമെടുപ്പ് പരിധിവെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍, കേരളവുമായി ചര്‍ച്ച നടത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ.ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് കേരളസംഘത്തിലുള്ളത്.