ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തിരുവനന്തപുരം: കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്) പദ്ധതി, കോര്‍പ്പറേറ്റുകള്‍ക്കെതിരായ ജനകീയ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ നല്‍കുന്നതിലും കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കും. 17,412 ഓഫീസുകളിലും 9000 വീടുകളിലും ഇതിനകം കെ ഫോണ്‍ കണക്ഷനായി. എല്ലാ വീടുകളിലും ഓഫീസുകളിലും കണക്ഷന്‍ ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുന്നു. വാഗ്ദാനങ്ങള്‍ നടപ്പാക്കുക എന്നത് ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ ചുമതലയാണ്. എല്ലാവരും റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'പരിതാപകരമായ മാനസികാവസ്ഥയാണു പ്രതിപക്ഷത്തിന്. കെ ഫോണ്‍ ജനങ്ങളെ കൊഞ്ഞനം കുത്തുന്ന പദ്ധതിയെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കൊഞ്ഞനം കുത്തല്‍ സ്വയം ഏറ്റെടുത്താല്‍ മതി, ജനങ്ങളെ കൂട്ടേണ്ട. നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷം. പ്രതിപക്ഷത്തിനുള്ള മറുപടിയാണു കെ ഫോണ്‍. മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് കിഫ്ബിയെ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണിത്. കിഫ്ബി തകര്‍ന്നുകാണണമെന്ന് ആഗ്രഹിച്ചത് ഇടുങ്ങിയ മനസ്സിന്റെ ഉടമകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ മന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു ഉദ്ഘാടനം. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍ കെ ഫോണ്‍ കൊമേഴ്‌സ്യല്‍ വെബ് പേജും എം.ബി. രാജേഷ് മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്തു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി കെ ഫോണ്‍ മോഡം പ്രകാശിപ്പിച്ചു.
നിയോജകമണ്ഡലങ്ങളില്‍ 100 വീതം എന്ന കണക്കില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ല്‍ ഏറെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനം ലഭ്യമാക്കും. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിച്ച 26,492 സര്‍ക്കാര്‍ ഓഫീസുകളില്‍ 17,354 എണ്ണത്തില്‍ നിലവില്‍ കെ ഫോണ്‍ സേവനമുണ്ട്. മറ്റുള്ളവയില്‍ ഈ മാസം അവസാനത്തോടെ കണക്ഷന്‍ നല്‍കും.
ഒരു വര്‍ഷം കൊണ്ട് 2.5 ലക്ഷം കണക്ഷന്‍ നല്‍കാനാണ് ശ്രമം. കെ ഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടനെ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാകും. ഇതിലൂടെയാണ് കണക്ഷന് അപേക്ഷിക്കേണ്ടത്.
രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ പദ്ധതിയാണ് കെഫോണ്‍. കെഎസ്ഇബിയും കെഎസ്‌ഐടിഐഎലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter