കീവ്: യുക്രെയ്‌നിലെ കാര്‍ക്കീവിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 49 പേര്‍ മരിച്ചു. വ്യാഴാഴ്ച പലചരക്ക് കടയ്ക്ക് നേരെയായിരുന്നു റഷ്യന്‍ റോക്കറ്റ് ആക്രമണം. റഷ്യയില്‍ നിന്ന് യുക്രെയ്ന്‍ തിരിച്ചുപിടിച്ച സ്ഥലമാണിത്. പലചരക്ക് കടയില്‍ റഷ്യ നടത്തിയത് ഭീകരാക്രമണമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്തിരുന്ന് കരയുന്ന സ്ത്രീയുടെ ചിത്രവും സെലെന്‍സ്‌കി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഫേ ഷോപ്പും ആക്രമണത്തില്‍ തകര്‍ന്നുവെന്ന് കാര്‍ക്കീവ് റീജിയന്‍ ഗവര്‍ണര്‍ ഓലെ സിനെഹുബോവ് അറിയിച്ചു.