ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭൂകമ്പം. ദോഡ ജില്ലയില്‍ ഇന്ന്(ചൊവ്വ)ഉച്ചയ്ക്ക് 1.30-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കശ്മീരിന് പുറമെ ഉത്തരേന്ത്യയിലെ ഡല്‍ഹിയിലും പഞ്ചാബിലും പാകിസ്ഥാനിലെ ലാഹോറിലും ശക്തമായ പ്രകമ്പനമുണ്ടായി. ശ്രീനഗറില്‍ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പരിഭ്രാന്തരായി ക്ലാസ് മുറികളില്‍നിന്ന് ഇറങ്ങിയോടിയെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ ആഘാതത്തില്‍ വീട്ടുപകരണങ്ങള്‍ ഇളകുന്നതുള്‍പ്പെടെയുള്ള നിരവധി വിഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.