പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേയ്ക്ക് നീട്ടി
തിരുവനന്തപുരം: കൊല്ലത്തുനിന്ന് തിരുപ്പതിയിലേയ്ക്ക് പുതിയ ട്രെയിന്‍ സര്‍വ്വീസ്. എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേയ്ക്കുള്ള പ്രത്യേക തീവണ്ടി സ്ഥിരമാക്കി. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് (1679116792) തൂത്തുക്കുടിയിലേയ്ക്ക് നീട്ടാനും റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. കൊല്ലത്തുനിന്ന് ബുധന്‍, ശനി ദിവസങ്ങളിലും തിരുപ്പതിയില്‍നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലുമായിരിക്കും ഈ ഈ ട്രെയിന്‍ സര്‍വീസ്. തിരുപ്പതി-കൊല്ലം എക്സ്പ്രസ് കൊല്ലത്തുനിന്ന് പകല്‍ പത്തിന് പുറപ്പെട്ട് രാവിലെ 3.20-ന് തിരുപ്പതിയിലെത്തും.തിരുപ്പതിയില്‍നിന്ന് ഉച്ചയ്ക്ക് 2.40-ന് പുറപ്പെട്ട് രാവിലെ 6.20-ന് കൊല്ലത്ത് എത്തും. എറണാകുളത്തുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളിലും വേളാങ്കണ്ണിയില്‍നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളിലും തീവണ്ടിയുണ്ടാകും. എറണാകുളം-വേളാങ്കണ്ണി(16361) ഉച്ചയ്ക്ക് 12.35-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.50-ന് വേളാങ്കണ്ണിയിലെത്തും. തിരിച്ച് വേളാങ്കണ്ണിയില്‍നിന്ന് വൈകുന്നേരം 6.30-ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് 12-ന് കൊച്ചിയിലെത്തും.
മാവേലിക്കര, ചങ്ങനാശേരി, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാടി, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.