കൊട്ടാരക്കര: ഇന്നലെ ഉച്ചയ്ക്ക് പട്ടാഴിയിലെ സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കല്ലടയാറ്റില്‍ കണ്ടെത്തി. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആദിത്യന്‍(14), അമല്‍(14) എന്നിവരാണ് മരിച്ചത്. കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപം ഇവരുടെ മൃതദേഹം ഇന്ന് കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ സ്‌കൂളില്‍ പോയ ഇരുവരും വൈകിട്ട് വീട്ടിലെത്തിയിരുന്നില്ല.