കൊല്ലം: പള്ളിത്തോട്ടം 446-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ 22ന് (വെള്ളിയാഴ്ച) ശ്രീനാരായണഗുരു സമാധി സമാധിദിനമാചരിക്കും. രാവിലെ 10ന് ശാഖാ പ്രസിഡന്റ് എസ്. ശിവപ്രസാദിന്റെ അദ്ധ്യക്ഷതയില്‍ കേരളകൗമുദി അങ്കണത്തില്‍ നടക്കുന്ന ദിനാചരണം യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 'ദൈവദശക'ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൊല്ലം എസ്.എന്‍ കോളജ് സംസ്‌കൃത വിഭാഗം റിട്ട. പ്രൊഫ. ഡോ.കെ.വി.താര പ്രഭാഷണം നടത്തും. കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ പ്രതിനിധി ആനേപ്പില്‍ രമേശ്, ആര്‍. രാജ്‌മോഹന്‍, കെ.സത്യബാബു, എസ്. സഞ്ജീവ് കുമാര്‍, ശാഖാ വൈസ്പ്രസിഡന്റ് ഡി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. എസ്.ചന്ദ്രബാബു, എച്ച്. അജയകുമാര്‍, എ.സുഭാഷ്, ഡോ.സി. സുരശ്രീജാതന്‍, എസ്. സജിമോന്‍, കെ. ആര്‍. തേജസിംഹന്‍, കെ. സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.