Header ads

CLOSE

അമിതമായി ഉറക്കഗുളിക കഴിച്ച് അലന്‍ ഷുഹൈബ് ആശുപത്രിയില്‍

അമിതമായി ഉറക്കഗുളിക  കഴിച്ച് അലന്‍ ഷുഹൈബ് ആശുപത്രിയില്‍

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട ശേഷം ജാമ്യത്തില്‍ക്കഴിയുന്ന കോഴിക്കോട് സ്വദേശി അലന്‍ ഷുഹൈബിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കാക്കനാട് ഇടച്ചിറയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ അലനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അലന്‍ അപകടനില തരണം ചെയ്തതായാണ് വിവരം.തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച ദീര്‍ഘമായ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. 2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 
യുഎപിഎ ചുമത്തിയതിനാല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തു. ഇതിനെതിരെ സര്‍ക്കാര്‍ കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 
10 മാസത്തെ ജയില്‍വാസത്തിനു ശേഷം സെപ്റ്റംബര്‍ 9ന് അലനും താഹയ്ക്കും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. ഇരുവര്‍ക്കുമെതിരെ അന്വേഷണ ഏജന്‍സികള്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം നല്‍കിയത്. ഇരുവരും മാവോയിസ്റ്റ് ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടിരിക്കാം എന്നല്ലാതെ മാവോയിസ്റ്റ് സംഘടനയുമായോ ഏതെങ്കിലും ഭീകരപ്രവര്‍ത്തനവുമായോ ബന്ധമുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു വിധിയില്‍ വ്യക്തമാക്കിയിരുന്നു.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads