Header ads

CLOSE

5000 രൂപ കൈക്കൂലി വാങ്ങിയ എംവിഐ വിജിലന്‍സ് പിടിയില്‍

5000 രൂപ കൈക്കൂലി വാങ്ങിയ   എംവിഐ വിജിലന്‍സ് പിടിയില്‍

തൃശൂര്‍: പുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. തൃപ്രയാര്‍ സബ് ആര്‍ടി ഓഫിസ് എംവിഐ സി.എസ്.ജോര്‍ജിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയ ഏജന്റായ അഷ്റഫിനെയാണ് വിജിലന്‍സ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ നോട്ട് പരാതിക്കാരനില്‍നിന്നും അഷ്റഫ് സ്വീകരിക്കുന്ന സമയം സമീപത്ത് മറഞ്ഞിരുന്ന വിജിലന്‍സ് സംഘം, തൃപ്രയാര്‍ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടില്‍ വച്ച് കൈയോടെ പിടികൂടുകയായിരുന്നു. 
ഡിവൈഎസ്പി സി.ജി. ജിം പോള്‍, ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍, ജിഎസ്‌ഐ ജയകുമാര്‍, എഎസ്‌ഐ ബൈജു, ജിഎസ്‌ഐ പീറ്റര്‍, സിപിഒമാരായ വിബീഷ്, സൈജു സോമന്‍, രഞ്ജിത്ത്, സിബിന്‍, സന്ധ്യ, ഗണേഷ്, അരുണ്‍, സുധീഷ്, ഡ്രൈവര്‍മാരായ രതീഷ്, ബിജു, എബി തോമസ് എന്നിവരാണ് വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads