Header ads

CLOSE

ഗുജറാത്ത് തീരത്ത് 3300 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികള്‍ പിടിയില്‍

ഗുജറാത്ത് തീരത്ത്  3300 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികള്‍ പിടിയില്‍

ഗാന്ധിനഗര്‍:ഇന്ത്യന്‍ നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ചേര്‍ന്ന് ഗുജറാത്തിലെ പോര്‍ബന്തറിന് സമീപത്ത് ബോട്ടില്‍ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. 3089 കിലോഗ്രാം ചരസും 158 കിലോ മെത്താഫെറ്റമിനും 25 കിലോ മോര്‍ഫിനുമാണ് പിടിച്ചെടുത്തത്. കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പോര്‍ബന്തറിന് സമീപം സംശയാസ്പദസാഹചര്യത്തില്‍ ഒരു കപ്പല്‍ P8I LRMR നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.  എന്‍സിബിയുമായുള്ള കൂട്ടായ ശ്രമത്തിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടയനായത്.
ഒരാഴ്ച മുമ്പ് പുനെയിലും ന്യൂഡല്‍ഹിയിലും രണ്ട് ദിവസം നടത്തിയ റെയ്ഡുകളില്‍ 2,500 കോടി രൂപ വിലമതിക്കുന്ന 1,100 കിലോഗ്രാം മൊഫെഡ്രോണ്‍ പിടിച്ചെടുത്തിരുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads