Header ads

CLOSE

അനധികൃത ചൈനീസ് ഫണ്ട്: ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ത അറസ്റ്റില്‍

അനധികൃത ചൈനീസ് ഫണ്ട്:  ന്യൂസ് ക്ലിക്ക് സ്ഥാപകന്‍  പ്രബീര്‍ പുര്‍കായസ്ത അറസ്റ്റില്‍

ന്യൂഡല്‍ഹി:  അനധികൃത വിദേശ ഫണ്ടിംഗ് കേസില്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും മാദ്ധ്യമപ്രവര്‍ത്തകനുമായ പ്രബീര്‍ പുര്‍കായസ്ത അറസ്റ്റില്‍. വാര്‍ത്ത പോര്‍ട്ടലിന്റെ എച്ച്ആര്‍ ഹെഡ് അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ന്യൂസ് ക്ലിക്കിന്റെ വിവിധ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യുഎപിഎ നിയമപ്രകാരം പുര്‍കായസ്തയെ അറസ്റ്റ് ചെയ്തത്. 
സംഭവവുമായി ബന്ധപ്പെട്ട് 37 പുരുഷന്മാരെയും ഒമ്പത് സ്ത്രീകളെയും ചോദ്യം ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. കേസിന്റെ അടിസ്ഥാനത്തില്‍ 10 മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കായി  നഗരത്തിലെ 24 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധനയില്‍ ഏഴ് മാദ്ധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
ചൈനയില്‍നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൈനയുമായി ബന്ധപ്പെട്ട സ്രോതസ്സുകളില്‍നിന്ന് 38 ലക്ഷത്തോളം രൂപ ന്യൂസ്‌ക്ലിക്കിന് ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കരുതുന്നത്. ഈ പണം എട്ടു മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ശമ്പളമായി നല്‍കിയെന്നും പറയുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ന്യൂസ്‌ക്ലിക്കിന്റെ ഫണ്ടിംഗ് സ്രോതസ്സുകള്‍ അന്വേഷിച്ച് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇഡി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും എഡിറ്റേഴ്‌സ് ഗില്‍ഡും ആശങ്ക രേഖപ്പെടുത്തി.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads