Header ads

CLOSE

കൃഷി നശിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പാക്കും: പി എസ് സുപാല്‍ എം എല്‍എ

കൃഷി നശിപ്പിച്ച വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടി ഉറപ്പാക്കും:  പി എസ് സുപാല്‍ എം എല്‍എ

പുനലൂര്‍: തെന്മല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഉപ്പുകുഴി യില്‍ വനംവകുപ്പധികൃതര്‍ കടന്നുകയറി വിളകള്‍ നശിപ്പിച്ച കൃഷിസ്ഥലം പി എസ് സുപാല്‍ എംഎല്‍എ സന്ദര്‍ശിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി കമ്പി ലൈന്‍ ഭാഗത്ത് താമസിക്കുന്നവരുടെ കൃഷിസ്ഥലത്ത്  മുന്നറിയിപ്പില്ലാതെ വനം വകുപ്പുദ്യോഗസ്ഥര്‍ എത്തി കാര്‍ഷിക വിളകളെല്ലാം നശിപ്പിച്ചിരുന്നു. വനം വകുപ്പിന്റെ വേലിക്ക് പുറത്ത്   താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ഇവിടുത്തുകാര്‍ക്കുണ്ടായ നാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രിയോട് ആവശ്യപ്പെടുമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പുവരുത്തുമെന്നും എംഎല്‍എ അറിയിച്ചു. ബ്ലോക്ക് മെമ്പര്‍ കോമളകുമാര്‍, വാര്‍ഡ് അഗം ചെല്ലപ്പന്‍ തുടങ്ങിയവര്‍ എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads