പുനലൂര്‍: അച്ചന്‍ കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ ക്ഷേത്രങ്ങളിലും പ്രധാന ഇടത്താവളമായ പുനലൂരിലും എത്തുന്ന ശബരിമലതീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പിഎസ്. സുപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. പുനലൂര്‍ നഗരസഭ പുനലൂര്‍ പട്ടണത്തില്‍ അനൗണ്‍സ്‌മെന്റ്,ലൈറ്റ് സൗകര്യങ്ങള്‍ എന്നീ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
അച്ചന്‍കോവില്‍ ആര്യങ്കാവ് കുളത്തൂപ്പുഴ എന്നീ ക്ഷേത്രങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികളും പുനലൂര്‍ സ്‌നാനഘട്ടത്തിലെ ബാരിക്കേഡ് നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കും. ഫുഡ് സേഫ്റ്റി ലീഗല്‍ മെട്രോളജി എന്നിവരടങ്ങുന്ന ഒരു ടീം കൃത്യമായി പരിശോധനകള്‍ നടത്തും. ടിബി ജംഗ്ഷനിലെ താല്‍ക്കാലികകടകളിലെ ജീവനക്കാര്‍ക്ക് ഐഡി കാര്‍ഡ് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.