തിരുവനന്തപുരം:ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെന്‍ഷന്‍കൂടി നല്‍കാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെന്‍ഷനായി 3200 രൂപ ഏപ്രില്‍ നാലിന് അനുവദിച്ചിരുന്നു. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയെങ്കിലും പിന്നീടത് 15,390 കോടിരൂപയായി കുറച്ചു.