Header ads

CLOSE

വീട്ടുകാവല്‍ പൊലീസിനെ ഏല്‍പ്പിച്ച് ധൈര്യമായി യാത്ര പോകാം പോല്‍-ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി

വീട്ടുകാവല്‍ പൊലീസിനെ ഏല്‍പ്പിച്ച്  ധൈര്യമായി യാത്ര പോകാം പോല്‍-ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി

 



തിരുവനന്തപുരം:ഓണാവധിക്കാലത്ത് വീട്ടുകാവല്‍ പൊലീസിനെ ഏല്‍പ്പിച്ച് ധൈര്യമായി യാത്ര പോകാം. വീട് പൂട്ടി ഇറങ്ങുന്നതിന് മുമ്പ് യാത്രാവിവരം പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പോല്‍-ആപ്പില്‍ അറിയിച്ചാല്‍ മതി. ഇങ്ങനെ അറിയിക്കുന്നവരുടെ വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രത്യേക നിരീക്ഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

റജിസ്റ്റര്‍ ചെയ്യുന്നത് ഇങ്ങനെ

ആദ്യം പോല്‍-ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് സര്‍വീസസ് എന്ന വിഭാഗത്തിലെ 'Locked House Information' എന്ന സൗകര്യം ഉപയോഗിച്ച് വിവരങ്ങള്‍ നല്‍കാം.
ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിന് സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കണം.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads