Header ads

CLOSE

സര്‍ഫിംഗ് അഭ്യാസിയെ കൂറ്റന്‍ സ്രാവ് വിഴുങ്ങി

സര്‍ഫിംഗ് അഭ്യാസിയെ കൂറ്റന്‍ സ്രാവ് വിഴുങ്ങി
  • മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കടലില്‍ സര്‍ഫിംഗ്(തിരമാലകള്‍ക്കുമുകളില്‍ പ്രത്യേക ബോര്‍ഡുപയോഗിച്ചുള്ള അഭ്യാസം)നടത്തിക്കൊണ്ടിരുന്ന 55-കാരനെ 13 അടി നീളമുള്ള വെള്ളസ്രാവ് (ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക്) കൊന്ന് തിന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. സ്ട്രീക്കീബേയിലുള്ള ഗ്രാനൈറ്റ്‌സ് ബീച്ചിലാണ് സംഭവം.
    സര്‍ഫിംഗിനിടെ ഇയാളെ സ്രാവ് ആക്രമിക്കുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് അധികൃതര്‍ ഹെലിക്കോപ്റ്ററിലും ബോട്ടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തായില്ലെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് ഈ വര്‍ഷമുണ്ടായ മൂന്നാമത്തെ സംഭവമാണിതെന്നാണ് വിവരം.
    ഒരാളെ സ്രാവ് പിടികൂടി കടലിനടിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി ദൃക്‌സാക്ഷി ഓസ്‌ട്രേലിയന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ചതായി കൂടെയുണ്ടായിരുന്ന സര്‍ഫര്‍മാരില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ സര്‍ഫിംഗ് ബോര്‍ഡ് മാത്രമാണ് കണ്ടെത്തിയത്. ഇതില്‍ സ്രാവ് കടിച്ചതിന്റെ അടയാളം ഉണ്ടായിരുന്നതായും ഇയാള്‍ പറഞ്ഞു.
    ആക്രമിച്ചത് സ്രാവാണെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം, സംഭവം നടന്ന പ്രദേശത്തെ കടലില്‍ കൂറ്റന്‍ വെള്ള സ്രാവ് ഉണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ഓസ്ട്രേലിയന്‍ മാദ്ധ്യമമായ 9ന്യൂസ് പുറത്തുവിട്ടു. ലോകത്തെ അക്രമകാരിയായ ഏറ്റവും വലിയ മത്സ്യമാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍. 20 അടിവരെ നീളവും 2268 കിലോവരെ ഭാരവും ഇവയ്ക്കുണ്ടാവും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads